Skip to main content

ലോക സാക്ഷരതാ ദിനാചരണം ജില്ലയില്‍ വിവിധ പരിപാടികള്‍

ലോക സാക്ഷരതാ ദിനാചരണം (സെപ്റ്റംബര്‍ 8) ജില്ലയില്‍  വിപുല പരിപാടികളോടെ ആചരിക്കും.  രാവിലെ ജില്ലാ/ബ്ലോക്ക്/മുനിസിപ്പല്‍/ഗ്രാമ പഞ്ചായത്ത് തലത്തില്‍ സാക്ഷരതാ പതാക ഉയര്‍ത്തും. ജില്ലാതലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പതാക ഉയര്‍ത്തും. ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം  വൈകീട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും. അഡ്വ. ടി.സിദ്ദീഖ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്.ശ്രീകല മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്.ബിന്ദു, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ എം.മുഹമ്മദ് ബഷീര്‍, ജൂനൈദ് കൈപ്പാണി, ഉഷാ തമ്പി, ബീന ജോസ്, സെക്രട്ടറി ശിവപ്രസാദ്.ആര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ടി.കെ.അബ്ബാസലി, സീനിയര്‍ ലക്ചറര്‍ ഡോ. ടി. മനോജ് കുമാര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ എന്നിവര്‍ പങ്കെടുക്കും.

ദിനാചരണത്തിന്റെ ഭാഗമായി സാക്ഷരതാ പ്രവര്‍ത്തകരെയും മുതിര്‍ന്ന പഠിതാക്കളെയും ആദരിക്കല്‍, ഉപന്യാസ രചന, വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയിലെ ഓരോ കോളനിയിലെയും മുതിര്‍ന്ന പഠിതാക്കളെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തും. പരിപാടിയില്‍ വിവിധ ജനപ്രതിനിധികള്‍, പ്രേരക്മാര്‍, സാക്ഷരതാ തുല്യതാ പഠിതാക്കള്‍, ഇന്‍സ്ട്രക്ടര്‍മാര്‍, പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

date