Skip to main content

അധ്യാപകര്‍ക്കുളള  സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് ഇന്ന് (വെള്ളി) മുതല്‍

ജില്ലയിലെ എല്ലാ അധ്യാപക, അനധ്യാപകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവിന്   ഇന്ന് തുടക്കമാകും. സെപ്തംബര്‍ 3, 4, 5 തീയതികളില്‍ രാവിലെ 9 മുതല്‍  3 വരെയാണ് സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ്. കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി. സ്‌കൂള്‍, മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി. സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എച്ച്.എസ് എന്നീ കേന്ദ്രങ്ങളിലായാണ് ഡ്രൈവ് നടത്തുന്നത്. കോവാക്‌സിന്‍ ആയിരിക്കും ഈ മൂന്ന് സ്ഥലങ്ങളിലും നല്‍കുക. രണ്ടാം ഡോസ് വാക്‌സിനേഷന്‍ കോവാക്‌സിന്‍ എടുക്കാനുളളവര്‍ക്കും ഈ ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കും. വിദ്യാലയങ്ങളിലെ എല്ലാ ജീവനക്കാരും കുടുംബാംഗങ്ങളും (18 ന് വയസ്സിന് മുകളില്‍ ഉള്ളവര്‍) നിര്‍ബന്ധമായും ഈ ദിവസങ്ങളില്‍ വാക്‌സിനേഷന്‍ എടുക്കേണ്ടതാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

date