Skip to main content

ലോക സാക്ഷരതാ ദിനചാരണം

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സാക്ഷരതാദിനാചരണ പരിപാടികള്‍ ഇന്നു (സെപ്റ്റംബര്‍ 08) നടക്കും. ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ പൊതു വിദ്യാഭ്യാസ -തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും. സാക്ഷരതാ മിഷനില്‍ നിന്നും വിരമിച്ച പ്രേരക്മാരെ ചടങ്ങില്‍ ആദരിക്കും. ജില്ലാ പഞ്ചായത്ത് തുടര്‍വിദ്യാഭ്യാസ പ്രോജക്ടുകളുടെ ഉദ്ഘാടനവും തുടര്‍ വിദ്യാഭ്യാസ പദ്ധതിക്ക് ഏറ്റവും കൂടുതല്‍ തുക അനുവദിച്ച മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള ഉപഹാരവിതരണവും ചടങ്ങില്‍ നടക്കും.

date