Skip to main content

കടലില്‍ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

തെക്കു പടിഞ്ഞാന്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇന്നു (07 സെപ്റ്റംബര്‍) മുതല്‍ 11 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ, തെക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് (സെപ്റ്റംബര്‍ 07) മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും തെക്ക് കിഴക്കന്‍, മധ്യ- ബംഗാള്‍ ഉള്‍ക്കടലിലും തെക്ക് ആന്‍ഡമാന്‍ കടലിലും സെപ്റ്റംബര്‍ 10നും 11നും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പില്‍  പറയുന്നു. ഇതു മുന്‍നിര്‍ത്തി മത്സ്യത്തൊഴിലാളികള്‍ ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

date