Skip to main content

നൂറുദിന കര്‍മ്മ പദ്ധതി:  മാവേലിക്കര പുതിയകാവ്- പള്ളിക്കല്‍  റോഡ് നിര്‍മാണം അവസാനഘട്ടത്തില്‍ 

 

ആലപ്പുഴ: മാവേലിക്കര നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായുള്ള പുതിയകാവ്- പള്ളിക്കല്‍ റോഡിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി മുഖേന 18.25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന റോഡിന്റെ 90 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി. 
ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തില്‍ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിര്‍മിക്കുന്ന റോഡിന്റെ ഉപരിതല ടാറിംഗ് മാത്രമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. വൈദ്യുത പോസ്റ്റുകള്‍ മാറ്റുന്നത് സംബന്ധിച്ച സാങ്കേതിക തടസം നീക്കി ഉപരിതല ടാറിംഗ് ഉടന്‍ പൂര്‍ത്തിയാക്കും.

പുതിയകാവ് ജംഗ്ഷന്‍ മുതല്‍ കറ്റാനം പള്ളി വരെയും മാവേലിക്കര ബുദ്ധ ജംഗ്ഷന്‍ മുതല്‍ കല്ലുമല വരെയുമുള്ള 11 കിലോമീറ്റര്‍ നീളുന്ന റോഡ് ശൃംഖലയാണ് പുതിയകാവ്- പള്ളിക്കല്‍ റോഡ്. ശരാശരി അഞ്ചര മീറ്ററാണ് റോഡിന്റെ വീതി. വെള്ളം ഒഴുകി പോകാനുള്ള ഓടയുടെ നിര്‍മാണമടക്കം സാങ്കേതിക മികവോടെയാണ് ചെയ്തിട്ടുള്ളത്. ഉപരിതല ടാറിംഗ് പൂര്‍ത്തീകരിച്ച് റിഫ്‌ളക്ടര്‍, സൂചനാ ബോര്‍ഡുകള്‍ തുടങ്ങിയ റോഡ് സുരക്ഷാ സംവിധാനങ്ങള്‍ കൂടി സ്ഥാപിച്ച് റോഡ് ഉടന്‍ തന്നെ തുറന്നു കൊടുക്കും.

date