Skip to main content

ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ അംഗീകൃത സർവകലാശാലകളിൽ നിന്ന് ബിരുദാനന്തര ബിരുദം/ എം.ഫിൽ/പി.എച്ച്.ഡി കോഴ്‌സിന് രജിസ്റ്റർ ചെയ്തിട്ടുള്ളതോ ചെയ്തുകൊണ്ടിരിക്കുന്നതോ ആയ വിദ്യാർഥികളിൽ നിന്ന് സംസ്ഥാന ആസൂത്രണ ബോർഡ് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ സ്ഥിരതാമസം ഉള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങളും അപേക്ഷ ഫോമും http://spb.kerala.gov.in/ ൽ ലഭ്യമാണ്.
പി.എൻ.എക്‌സ്. 3135/2021

date