Skip to main content

കെല്‍ട്രോണിന്റെ നൈപുണ്യ വികസന കോഴ്‌സുള്‍ക്ക് അപേക്ഷിക്കാം

 

ആലപ്പുഴ: സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ മല്ലപ്പള്ളിയിലെ കേന്ദ്രത്തില്‍ ഓണ്‍ലൈനായി ആരംഭിക്കുന്ന നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകരിച്ചതും പി.എസ്.സി. നിയമനങ്ങള്‍ക്ക് യോഗ്യവുമായ ഡി.സി.എ., പി.ജി.ഡി.സി.എ., ഡാറ്റാ എന്‍ട്രി, ടാലി ആന്റ് എം.എസ്. ഓഫീസ് എന്നീ കോഴ്‌സുകളിലേക്കും ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. എസ്.എസ്.എല്‍.സി/ പ്ലസ് ടു/ ഐ.റ്റി.ഐ./ ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. വിശദവിവരത്തിന് ഫോണ്‍: 0469 2785525, 8078140525, വെബ്‌സൈറ്റ്: ksg.keltron.in

date