Post Category
ക്ഷീരഗ്രാമം : കോലഴി ഗ്രാമപഞ്ചായത്തിന് 50 ലക്ഷം
സംസ്ഥാന സര്‍ക്കാര്‍ ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന 2018-19 സാമ്പത്തിക വര്‍ഷത്തെ ക്ഷീരഗ്രാമം പദ്ധതിയില്‍ കോലഴി ഗ്രാമപഞ്ചായത്തിന് 50 ലക്ഷം അനുവദിച്ചു. ക്ഷീരഗ്രാമം പദ്ധതി പ്രകാരം 2018-19 വര്‍ഷത്തെ പദ്ധതികള്‍ക്ക് കോലഴി പഞ്ചായത്തിലുളള കര്‍ഷകരുടെ അപേക്ഷ നിര്‍ദ്ദിഷ്ട മാതൃകയില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂണ്‍ 18 വരെ പുഴയ്ക്കല്‍ ബ്ലോക്കിലുളള ക്ഷീരവികസന ഓഫീസില്‍ സ്വീകരിക്കും. അപേക്ഷാഫോറം ക്ഷീരവികസന ഓഫീസില്‍ നിന്നോ ംംം.സലൃമഹമറമശൃ്യ.ഴീ്.ശി എന്ന വെബ് സൈറ്റില്‍ നിന്നോ ലഭിക്കും. അപേക്ഷ അയ്ക്കേണ്ട വിലാസം : ക്ഷീരവികസന ഓഫീസര്‍, ക്ഷീരവികസന ഓഫീസ്, പുഴയ്ക്കല്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, പുറനാട്ടുകര പി ഒ, തൃശൂര്‍. ഫോണ്‍ : 0487-2306660, 9847852840, 9744613025.
date
- Log in to post comments