Post Category
ദേശീയപാത : കയ്യേറ്റവും പ്രചാരണ സാമഗ്രികളും ഉടന്‍ നീക്കണം
ദേശീയപാത ചേറ്റുവ മുതല്‍ വലപ്പാട് വരെയുളള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍, പരസ്യ ബോര്‍ഡുകള്‍, ആര്‍ച്ചുകള്‍, ഷെഡുകള്‍ എന്നിവ നീക്കുന്നത് മെയ് 17 മുതല്‍ ആരംഭിക്കും. ദേശീയപാതയില്‍ സ്ഥാപിച്ചിരിക്കുന്ന അനധികൃത ബോര്‍ഡുകളും കയ്യേറ്റങ്ങളും സ്വന്തം ചിലവില്‍ പൊളിച്ചു മാറ്റാത്തപക്ഷം പൊതുമരാമത്ത് വകുപ്പ് നീക്കം ചെയ്യുന്നതും അതിനു വേണ്ടി വരുന്ന ചെലവ് പിഴപലിശയടക്കം സ്ഥാപിച്ചവരില്‍ നിന്ന് ഈടാക്കുന്നതാണെന്നും അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments