Skip to main content

വജ്രജൂബിലി നിറവില്‍ കേരള സംഗീത നാടക അക്കാദമി

സാംസ്കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സംഗീത നാടക അക്കാദമി കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മുപ്പതിലധികം പരിപാടികള്‍ സംഘടിപ്പിച്ചാണ് കലാപരിപോഷണത്തിന് ഉത്തമ മാതൃകയായത്. അക്കാദമിയുടെ വജ്രജൂബിലി 2017 ജൂണില്‍ 11 ദിവസത്തെ വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത്. 2017-2018 വര്‍ഷത്തില്‍ സംഘടിപ്പിച്ച പത്ത് ദിവസത്തെ അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്ഫോക് ) ലോക ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ദേശീയ, അന്തര്‍ദേശീയ, മലയാള നാടകങ്ങളാണ് ഇറ്റ്ഫോകില്‍ അവതരിപ്പിച്ചത്. ഇതാകട്ടെ ലോകമെമ്പാടുമുള്ള നാടകപ്രേമികളെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിലേക്ക് ആകര്‍ഷിച്ചു. 
താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ 125 കുട്ടികള്‍ക്ക് 2,50,000 രൂപ സ്റ്റൈപ്പന്‍റായി നല്‍കിയും സംഗീത നാടക അക്കാദമി ശ്രദ്ധേനേടി. കൊല്‍ക്കത്ത, മുംബൈ , ബാംഗ്ലൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച പ്രവാസി നാടക മത്സരങ്ങള്‍ വിജയകരമാക്കാനും അക്കാദമിക്ക് സാധിച്ചു.  2016 നവംബറില്‍ തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നടത്തിയ څഏകാംഗ നാങ്കംچ ഏകാംഗ പെണ്‍ നാടകമേള, څരാഗസുധچ കര്‍ണ്ണാടക സംഗീതോത്സവം, കന്നട നാടകോത്സവം , കഥകളി മഹോത്സവം, ഷഡ്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവം, കല്‍പ്പാത്തി സംഗീതോത്സവം, തെരുവരങ്ങ്, അമേച്വര്‍ നാടകമത്സരം, ഗസല്‍ രാത്, ശ്രുതിപഞ്ചമം എന്നിവാണ് അക്കാദമി സംഘടിപ്പിച്ച മറ്റ് ശ്രദ്ധേയമായ പരിപാടികള്‍.

date