Skip to main content

ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷയ്ക്ക് ജില്ലയില്‍ 81 ശതമാനം വിജയം

 

ഇക്കഴിഞ്ഞ ജൂലൈ 26 മുതല്‍ 31 വരെ തീയ്യതികളില്‍
നടത്തിയ സാക്ഷരതാ മിഷന്‍ ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷയില്‍ ജില്ലയില്‍ പരീക്ഷ എഴുതിയ 81 ശതമാനം പേരും വിജയിച്ചു. നാല് പരീക്ഷാ കേന്ദ്രങ്ങളിലായി 165 പേരാണ് രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷ എഴുതിയത്. ഇതില്‍ 135 പേരും വിജയികളായി. അടിമാലി എസ് എന്‍ ഡി പി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരീക്ഷ എഴുതിയ മിനിമോള്‍ ടി എം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ചു. ജി എച്ച് എസ് മറയൂര്‍, സെന്റ് ജോര്‍ജ്ജ് എച്ച് എസ് എസ് കട്ടപ്പന, ജി ജി എച്ച് എസ് എസ് തൊടുപുഴ എന്നിവ ആയിരുന്നു ജില്ലയിലെ മറ്റു പരീക്ഷാ കേന്ദ്രങ്ങള്‍. ജില്ലയിലെ മുതിര്‍ന്ന പഠിതാക്കളായ അടിമാലി എസ് എന്‍ ഡി പി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരീക്ഷ എഴുതിയ 56 കാരിയായ തങ്കമണി എം പി യും തൊടുപുഴ ജി ജി എച്ച് എസ് എസ് ല്‍ പരീക്ഷ എഴുതിയ 53 കാരി മിനിമോള്‍ വി ജെ യും, കട്ടപ്പന സെന്റ് ജോര്‍ജ്ജ് എച്ച് എസ് എസ് ല്‍ പരീക്ഷ എഴുതിയ 53 കാരി ചന്ദ്രിക എം പി യും, 56 കാരി പങ്കജവല്ലിയമ്മയും വിജയിച്ചു.
അടിമാലി എസ് എന്‍ ഡി പി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരീക്ഷ എഴുതിയ 33 ല്‍ 33 പേരും വിജയിച്ച് 100 ശതമാനം വിജയം കൈവരിച്ചു. 

ഫോണ്‍ നമ്പര്‍
മിനിമോള്‍ ടി എം... 9562641125
മിനിമോള്‍ വി ജെ...7558810436
തങ്കമണി എം പി...  9961974359
പങ്കജവള്ളിയമ്മ...  9605138071

date