Skip to main content

സ്വയംതൊഴില്‍ വായ്പ: അപേക്ഷിക്കാം

 

ഉല്‍പാദന സേവന മേഖലകളില്‍ വ്യവസായ സംരംഭം തുടങ്ങാനായി കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പി.എം.ഇ.ജി.പി വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  അംഗീകരിക്കപ്പെടുന്ന പദ്ധതി തുകയുടെ 15 ശതമാനം മുതല്‍ 35 ശതമാനംവരെ സബ്‌സിഡി ലഭിക്കും.  kviconline.gov.in / pmegpeportal എന്ന വെബ്‌സൈറ്റില്‍ ജൂണ്‍ 15 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.  

വിശദവിവരങ്ങള്‍ക്ക് തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2326756, 2322076. 
(പി.ആര്‍.പി 1599/2018)

date