Skip to main content
പട്ടയമേളയിലെത്താന്‍ സാധിക്കാത്ത കുറിച്ചിനടുക്കത്തെ ദേവകിക്ക് വില്ലേജ് ഓഫീസര്‍ വീട്ടിലെത്തി പട്ടയം നല്‍കുന്നു

കിടപ്പ് രോഗിയായ ദേവകിയുടെ വീട്ടില്‍  പട്ടയമെത്തി

കാസര്‍കോട് കളക്ടറേറ്റിലെ പട്ടയമേളയിലെത്താന്‍ സാധിക്കാത്ത കുറിച്ചിനടുക്കത്തെ ദേവകിക്ക് വില്ലേജ് ഓഫീസര്‍ വീട്ടിലെത്തി പട്ടയം നല്‍കി. 50  വര്‍ഷമായി  വീട് വെച്ച് താമസിച്ചു വരുന്ന 15 സെന്റ് ഭൂമിയുടെ  പട്ടയത്തിനായുള്ള കാത്തിരിപ്പിനിടെ  ഭര്‍ത്താവ് കണ്ണന്‍നായര്‍ മരണപ്പെട്ടു. ക്യാന്‍സര്‍ രോഗിയായ ദേവകിക്ക് പട്ടയം വാങ്ങാനെത്താന്‍ സാധിക്കാത്തതിനാല്‍ ബേഡഡുക്ക വില്ലേജ് ഓഫീസര്‍ ഗണേഷ് ഷേണായി വെള്ളിയാഴ്ച കുറിച്ചിനടുക്കത്തെ വീട്ടിലെത്തി പട്ടയം കൈമാറുകയായിരുന്നു

date