Skip to main content

ആവേശമായി താലൂക്ക്തല പട്ടയമേളകൾ

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായുള്ള ജില്ലാതല പട്ടയമേളയോടനുബന്ധിച്ച് വെള്ളരിക്കുണ്ട് താലൂക്കിൽ നടന്ന പട്ടയമേള എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷയായി. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, മുൻ എം.എൽ.എ എം കുമാരൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി.ദാമോദരൻ, എം.പി ജോസഫ്, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, എ.സി.എ ലത്തീഫ്, എം.ഷാജി, പ്രിൻസ് ജോസഫ്, കെ.എം.ജോസഫ്, കെ.സി.മുഹമ്മദ്കുഞ്ഞി, കെ.ടി.സ്‌കറിയ, കൂലേരി രാഘവൻ, പി.ടി.നന്ദകുമാർ എന്നിവർ സംസാരിച്ചു. വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി.മുരളി സ്വാഗതവും തഹസിൽദാർ ഭൂരേഖ സൈജു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
വെള്ളരിക്കുണ്ട് താലൂക്കിൽ കേരള ഭൂപതിവ് ചട്ടപ്രകാരം 47 പേർക്കും ക്രയവിക്രയ സർട്ടിഫിക്കറ്റ് വിഭാഗത്തിൽ 32 പേർക്കും മിച്ചഭൂമി വിഭാഗത്തിൽ 32 പേർക്കുമാണ് പട്ടയം നൽകുന്നത്.
മഞ്ചേശ്വരം താലൂക്കിൽ നടന്ന പട്ടയമേള എ.കെ.എം അഷറഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചർ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുന്ദരി ആർ.ഷെട്ടി, എസ്.ഭാരതി, ജീൻലവീന മെന്താരോ, ജയന്തി അശോക്, സുബ്ബണ്ണ ആൾവ, സോമശേഖര, ഖദീജത്ത് റിസാന, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഗോൾഡൻ അബ്ദുറഹിമാൻ, കെ.കമലാക്ഷി, ജമീല സിദ്ദിഖ്, നാരായണ നായ്ക്, മഞ്ചേശ്വരം താഹ്‌സിൽദാർ എൽ.ആർ ഷാജുമോൻ തുടങ്ങിയവർ സംസാരിച്ചു.  മഞ്ചേശ്വരം തഹസിൽദാർ ആന്റോ പി.ജെ സ്വാഗതവും ആർ.ഡി.ഒ അതുൽ എസ്. നാഥ് നന്ദിയും പറഞ്ഞു.
മഞ്ചേശ്വരം താലൂക്കിൽ കേരള ഭൂപതിവ് ചട്ടപ്രകാരം 17 പേർക്കും ക്രയവിക്രയ സർട്ടിഫിക്കറ്റ് വിഭാഗത്തിൽ ആറ് പേർക്കുമാണ് പട്ടയം നൽകുന്നത്.
ഹൊസ്ദുർഗ് താലൂക്ക് തല പട്ടയമേള ഇ ചന്ദ്രശേഖരൻ എം എൽ എ  ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെവി സുജാത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ മണികണ്ഠൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ വന്ദന ബൽരാജ്, അഡ്വ. കെ രാജ്‌മോഹനൻ, ഡി വി ബാലകൃഷ്ണൻ, സി കെ ബാബു രാജ്, എം പി ജാഫർ, കെ സി പീറ്റർ, രാജീവൻ പുതുക്കളം, ജോൺ ഐമൺ, പിപി രാജു, അബ്രഹാം വർഗ്ഗീസ് , കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി കെ അബ്ദുൾ റഹിമാൻ, രതീഷ് പുതിയപുരയിൽ, ജോർജ് പൈനാപ്പളളി, സി എസ് തോമസ് എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് സബ് കളക്ടർ ഡി ആർ മേഘശ്രീ  സ്വാഗതവും, ഹൊസ്ദുർഗ് തഹസിൽദാർ എം മണിരാജ് നന്ദിയും പറഞ്ഞു.
ഹോസ്ദുർഗ് താലൂക്കിൽ കേരള ഭൂപതിവ് ചട്ടപ്രകാരം 52 പേർക്കും ക്രയവിക്രയ സർട്ടിഫിക്കറ്റ് വിഭാഗത്തിൽ 177 പേർക്കുമാണ് പട്ടയം നൽകുന്നത്.

date