Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹമോചിത, ഭർത്താവ് ഉപേക്ഷിച്ചവർ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് ധനസഹായം നൽകുന്നു. ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് ധനസഹായം. തുക തിരിച്ചടക്കേണ്ടതില്ല. സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനമുള്ള മക്കളുള്ളവർ, 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് ഏതെങ്കിലും തരത്തിലുള്ള ധനസഹായം ലഭിച്ചവർ എന്നിവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോംംംം.ാശിീൃശ്യേംലഹളമൃലസലൃമഹമ.ഴീ്.ശിഎന്ന വെബ്സൈറ്റിൽ ലഭിക്കും. 2021-22 വർഷം ഭൂമിയുടെ കരം ഒടുക്കിയ രസീത്, റേഷൻകാർഡ് എന്നിവയുടെ പകർപ്പ്, തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സ്ഥിരതാമസ സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷയും അനുബന്ധ രേഖകളും അതത് ജില്ലാ കളക്ട്രേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, ജില്ലാ കളക്ട്രേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖേനയോ അയക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക്: 0471-2731210.

date