Skip to main content

ബാലസൗഹൃദ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

 

മൊറയൂര്‍ ഗ്രാമപഞ്ചായത്തും ചൈല്‍ഡ് ലൈനും സംയുക്തമായി ബാലസൗഹൃദ ഗ്രാമപഞ്ചായത്ത് പദ്ധതി ആസൂത്രണ ശില്‍പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സുനീറ പൊറ്റമ്മല്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ അതിജീവനാവകാശം: തത്വവും പ്രയോഗവും എന്ന വിഷയത്തില്‍ ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി. പി സലീം, ചൈല്‍ഡ് ലൈന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം. പി മുഹമ്മദലി എന്നിവര്‍ ക്ലാസുകളെടുത്തു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കല്‍ അഡ്മിനിസ്‌ട്രേഷനിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പീറ്റര്‍. എം. രാജ് ബാലസൗഹൃദ തദ്ദേശ സ്വയംഭരണം എന്ന വിഷയത്തില്‍ വിഷയാവതരണം നടത്തി. പഞ്ചായത്തിലെ വാര്‍ഡ് അംഗങ്ങള്‍, അങ്കണവാടി, സ്‌കൂള്‍ അധ്യാപകര്‍, ബാലസഭ പ്രതിനിധികള്‍, സി.ഡി.എസ്, ഐ.സി.ഡി.എസ്, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, ആശാ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date