Skip to main content

ജില്ലയിൽ ലൈഫ് പദ്ധതിയിൽ 458 കുടുംബങ്ങൾക്ക് കൂടി സ്വപ്ന ഭവനം ഒരുങ്ങി

 

വീടില്ലാത്തവരുടെയും ഭൂമിയില്ലാത്തവരുടെയും വീടെന്ന സ്വപ്നം ഏറ്റെടുത്ത ലൈഫ് പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ജില്ലയിൽ 38  ഗ്രാമപഞ്ചായത്തുകളിലായി 404 വീടുകളും പി.എം.എ.വൈ നഗരവിഭാഗത്തിൽ 54 വീടുകളും പൂർത്തിയായി. അജാനൂർ-16, ബദിയഡുക്ക-15, ബേഡഡുക്ക-7, ബെള്ളൂർ-8, ചെമ്മനാട്-25, ചെങ്കള-3, ചെറുവത്തൂർ-19, ഈസറ്റ് എളേരി-17, എൻമകജെ-17, കാറഡുക്ക-27, കോടോംബേളൂർ-9, കുംബഡാജെ-7, കുമ്പള-5, കുറ്റിക്കോൽ-9, മടിക്കൈ-5, മംഗൽപാടി -9, മഞ്ചേശ്വരം-2, മൊഗ്രാൽപുത്തൂർ-7, മുളിയാർ-33, പടന്ന-11, പൈവളിഗെ-23, പള്ളിക്കര-24, പനത്തടി-16, പിലിക്കോട്-2, പുല്ലൂർപെരിയ-34, പുത്തിഗെ-14, തൃക്കരിപ്പൂർ-3, ഉദുമ-29, വലിയപറമ്പ-2, വോർക്കാടി-6. എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളിൽ സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ ഭവനങ്ങൾ.
ലൈഫ് പി.എം.എ.വൈ നഗരവിഭാഗത്തിൽ ഉൾപ്പെടുത്തി കാസർകോട് നഗരസഭയിൽ പുതിയതായി  27 വീടുകളും കാഞ്ഞങ്ങാട് നഗരസഭയിൽ 11 വീടുകളും നീലേശ്വരം നഗരസഭയിൽ 16 വീടുകളും പൂർത്തിയാക്കി.
ലൈഫ് പദ്ധതിയിൽ ജില്ലയിൽ  ഇതുവരെ പൂർത്തിയായത് 9727  വീടുകളാണ്. നിർമ്മാണം പൂർത്തിയാവത്ത വീടുകൾക്ക് ധനസഹായം നൽകുന്ന ലൈഫ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി 2876 വീടുകളും സ്വന്തമായി ഭൂമിയുള്ള ഭവനരഹിതമായ കുടുംബങ്ങൾക്ക് ഭവന നിർമ്മാണ ധനസഹായം നൽകുന്ന രണ്ടാം ഘട്ടത്തിൽ 3450 വീടുകളും ഭൂരഹിതരായ ഭവനരഹിതരയാ കുടുംബങ്ങൾക്ക്  ധനസഹായം  നൽകുന്ന മൂന്നാം ഘട്ടത്തിൽ 416 വീടുകളും നിർമ്മിച്ചു.
പട്ടികജാതി, പട്ടികവർഗ, ഫിഷറീസ് അഡീഷണൽ ലിസ്റ്റിൽ ഉൾപ്പെട്ട 10 വീടുകളും ലൈഫ് പി.എം.എ.വൈ നഗരത്തിൽ 1605 വീടുകളും പി.എം.എ.വൈ ഗ്രാമീണിൽ 642 വീടുകളും പട്ടികജാതി, പട്ടികവർഗ, ഫിഷറീസ് വിഭാഗങ്ങളിലായി യഥാക്രമം 623, 25, 80 വീടുകളും പൂർത്തീകരിച്ചിട്ടുണ്ട്.

date