Skip to main content

വയറിളക്ക നിയന്ത്രണ പക്ഷാചരണം നാളെ മുതല്‍ 

 

ആലപ്പുഴ: ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലയില്‍ നാളെ(സെപ്റ്റംബര്‍ 20) മുതല്‍ ഒക്‌ടോബര്‍ മൂന്നു വരെ  ഊര്‍ജ്ജിത വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണം നടത്തും. 

വയറിളക്ക രോഗം മൂലം കുട്ടികള്‍ മരിക്കുന്നത് തടയുകയാണ് ലക്ഷ്യം.പക്ഷാചരണത്തോടനുബന്ധിച്ച് അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളിലെ രോഗ ചികിത്സയെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുകയും ഒ.ആര്‍.എസിന്‍റെയും സിങ്ക് ഗുളികയുടെയും ലഭ്യതയും ഉപയോഗവും ഉറപ്പാക്കുകകയും ചെയ്യും.

വയറിളക്കത്തിലൂടെ ലവണവും ജലവും അനിയന്ത്രിതമായി നഷ്ടപ്പെടുന്നത് മരണകാരണമായേക്കാം. യഥാസമയം പാനീയ ചികിത്സ (ഒ.ആര്‍.എസ്) നടത്തുകയും സിങ്ക് ഗുളിക ഉപയോഗിക്കുയും ചെയ്യുന്നതിലൂടെ നിര്‍ജ്ജലീകരണം തടയാം. 

പക്ഷാചരണവേളയില്‍ ഭവനസന്ദര്‍ശനം നടത്തി ഒ.ആര്‍.എസ്. പായ്ക്കറ്റുകള്‍ വിതരണം ചെയ്യുകയും ലായനി തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തുകയും ചെയ്യും.  

ശുചിത്വ ശീലങ്ങളെക്കുറിച്ച് ബോധവത്കരണം, പൊതു-സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ ഒ.ആര്‍.എസ്. കോര്‍ണര്‍ സ്ഥാപിക്കല്‍, ശാസ്ത്രീയമായ കൈകഴുകലിനെപ്പറ്റി ബോധവത്കരണം,  ജലസംഭരണികളുടെയും കിണറുകളുടെയും ക്ലോറിനേഷന്‍, ജല ശുദ്ധീകരണത്തിന് ക്ലോറിന്‍ ഗുളികകളുടെ  വിതരണം  തുടങ്ങിയ പരിപാടികളും  നടത്തും.

date