Skip to main content
ജില്ലാ തല പരാതി പരിഹാര അദാലത്തിനെത്തിയ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

പൊതുജനങ്ങളോടുള്ള പോലീസ് സമീപനം പരിശോധിക്കും: ഡിജിപി

പൊതുജനങ്ങളോടുള്ള പോലീസുകാരുടെ സമീപനത്തില്‍ മാറ്റം വരുത്തണോയെന്ന് പരിശോധിക്കുമെന്നും എല്ലാ വിഭാഗം ആളുകളുമായി മാന്യമായി ഇടപെടാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും സംസ്ഥാന പോലീസ് മേധാവി വൈ.അനില്‍കാന്ത് പറഞ്ഞു. കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനത്ത് പരാതി പരിഹാര അദാലത്തിനെത്തിയതായിരുന്നു ഡിജിപി. പോലീസുകാര്‍ക്കെതിരായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടികളുണ്ടാകും. പൊതുജനങ്ങളുടെ പരാതി കേള്‍ക്കുന്നതിനൊപ്പം പോലീസുകാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ജില്ലയുടെ ക്രമ സമാധാന സാഹചര്യം തുടങ്ങിയവയും അദാലത്തിന്റെ ഭാഗമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ആവശ്യത്തിന് പോലീസുകാരില്ലാത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പഠിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് അനില്‍കാന്ത് കാസര്‍കോട്ടെത്തുന്നത്.

date