Skip to main content

മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി

മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക,് അജൈവ മാലിന്യങ്ങള്‍  വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് പഞ്ചായത്ത്. മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ  കേരള പഞ്ചായത്ത് രാജ് ചട്ടം 219 കെ, 219 എന്‍, 219 ഡി പ്രകാരവും പോലീസ് നിയമപ്രകാരവും നടപടി സ്വീകരിക്കും. കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴ തുക വര്‍ദ്ധിപ്പിക്കുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കുന്നതിന് കേസ് എടുക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. 

date