Skip to main content

പി.എസ്.സി പരീക്ഷാ പരിശീലനം

 

പി.എസ്.സി ബിരുദതല പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് പെരിന്തല്‍മണ്ണ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ മത്സരപരീക്ഷ പരീശിലന പരിപാടി നടത്തുന്നു. പെരിന്തല്‍മണ്ണ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ സെപ്തംബര്‍ 28നകം പേര്, എംപ്ലോയ്‌മെന്റ് രജിസ്റ്റര്‍ നമ്പര്‍, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി ഉള്‍പ്പെട്ട ബയോഡാറ്റ ഓഫീസില്‍ നേരിട്ടോ teepmna.emp.ibr@kerala.gov.in ലോ അയക്കണം. ഫോണ്‍: 04933 220185.

date