Skip to main content

പാലില്‍ നിന്നുള്ള മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍; ഓണ്‍ലൈന്‍ പരിശീലനം വെള്ളിയാഴ്ച

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച (സെപ്റ്റംബര്‍ 24) രാവിലെ 11 മുതല്‍ 'പാലില്‍ നിന്നുള്ള  മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍' എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വെള്ളിയാഴ്ച രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് പേരും വിലാസവും അയച്ചു നല്‍കിയും  രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 04762698550.

date