Skip to main content

ദേശീയ സന്നദ്ധ രക്തദാന ദിനം:  ജില്ലാതല ഉദ്ഘാടനം

ജില്ലാ മെഡിക്കല്‍ ഓഫീസ്,ദേശീയാരോഗ്യ ദൗത്യം, എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസെറ്റി, കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍ എസ് എസ് യൂണിറ്റ് എന്നിവ സംഘടിപ്പിച്ച  ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ   ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത്  പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.ടി മനോജ്  അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ്, ജില്ലാ ഐ എംഎ പ്രസിഡന്റ് ഡോ. ബി നാരായണ നായിക്, കാഞ്ഞങ്ങാട് ജില്ലാശുപത്രി  ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. നിമ്മി ജോണ്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് എന്‍എസ്എസ് യൂണിറ്റ് വളണ്ടിയര്‍ സെക്രട്ടറി ആല്‍വിന്‍ ക്രിസ്റ്റി  എന്നിവര്‍ സംസാരിച്ചു. ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍  ഡോ. ആമിന ടി.പി സ്വാഗതവും  ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ് സയന  നന്ദിയും പറഞ്ഞു.
വെബ്ബിനാറില്‍ ടാറ്റാ കോവിഡ് ആശുപത്രിയിലെ പാത്തോളജിസ്റ് ഡോ. ശരണ്യ പുരുഷോത്തമന്‍ രക്തദാനത്തെ സംബന്ധി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്ക് ക്ലാസെടുത്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ബ്ലഡ് ഡോണേഴ്സ് കേരളയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

date