Skip to main content

അധ്യാപക ഒഴിവ്

കാസര്‍കോട് ഗവ. പോളിടെക്നിക് കോളേജില്‍ മാത്തമാറ്റിക്‌സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാതെ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. മാത്തമാറ്റിക്‌സ് വിഭാഗത്തിന് ഒക്ടോബര്‍ എട്ടിനും ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങള്‍ക്ക് ഒക്ടോബര്‍ 11 നുമാണ് കൂടിക്കാഴ്ച. താല്‍പ്പര്യമുളള ഉദ്യോഗാര്‍ഥികള്‍ രാവിലെ 10നകം ബയോഡാറ്റ, മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും പകര്‍പ്പുകളും സഹിതം പെരിയ പോളിടെക്നിക് കോളേജ് ഓഫീസിലെത്തണം. ഫോണ്‍:  0467-2234020, 9995681711

date