Skip to main content

പോളിടെക്നിക് ലാറ്ററല്‍ എന്‍ട്രി പ്രവേശന കൗണ്‍സിലിങ്ങ്

പോളിടെക്നിക് കോളേജ്  രണ്ടാം വര്‍ഷ പ്രവേശനത്തിന് ലാറ്ററല്‍ എന്‍ട്രി പ്രകാരം അപേക്ഷിച്ചവര്‍ക്ക് പെരിയ പോളിടെക്നിക്കില്‍ ഒക്ടോബര്‍ അഞ്ചിന് കൗണ്‍സിലിംഗ് മുഖേന അഡ്മിഷന്‍ നടത്തും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ രാവിലെ 10.30 നകം കോളേജില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വൈകി എത്തുന്നവര്‍ക്ക്  അവസരം നഷ്ടപ്പെടും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാം. പ്രവേശനം ലഭിക്കുന്നവര്‍ അന്നുതന്നെ ഫീസായി 13950 രൂപ എ.ടി.എം കാര്‍ഡ് മുഖേനയും  പി.ടി.എ ഫണ്ട് ക്യാഷായും  നല്‍കണം. എസ് സി/ എസ്.ടി വിഭാഗക്കാര്‍ക്ക് 1000 രൂപ മതി.  യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും, ജാതി സംവരണത്തിന് അര്‍ഹതയുളളവര്‍ ജാതി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും  കൊണ്ടുവരണം. ഈ വര്‍ഷം ഒന്നാം വര്‍ഷ ക്ലാസില്‍ പ്രവേശനം നേടിയവര്‍ക്കും ലാറ്ററല്‍ എന്‍ട്രി സ്‌കീമിലേക്ക് മാറാവുന്നതാണ്. അവരും മുഴുവന്‍ ഫീസും നല്‍കണം.
ഫോണ്‍:  9495373926

date