Skip to main content
പാഴ്‌വസ്തു വ്യാപാരി തങ്കമുത്തുവിനെ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത ആദരിക്കുന്നു

പാഴ്‌വസ്തു വ്യാപാരി തങ്കമുത്തുവിന് നഗരസഭയുടെ ആദരം

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായി പാഴ്‌വസ്തു വ്യാപാരി കാഞ്ഞങ്ങാട്ടുകാരുടെ തങ്കമുത്തുവിന്  ആദരവുമായി നഗരസഭ. തമിഴ്നാട്ടില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട് വന്ന് ചെറിയ തോതില്‍ ചാക്ക് കച്ചവടം ആരംഭിച്ച്  പാഴ് വസ്തു വ്യാപാര മേഖലയിലേക്കെത്തി ഉയര്‍ച്ചയിലേക്കെത്തിയതാണ് മുത്തു. പിന്നീട് കുടുംബസമേതം കാഞ്ഞങ്ങാട്ട് സ്ഥിരതാമസവുമാക്കി. നഗരത്തിലെ പഴകിയ അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് കയറ്റി അയക്കുന്നതില്‍ തങ്കമുത്തു പലര്‍ക്കും മാതൃകയാണ്.
ആദരം നഗരസഭാ  ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അബ്ദുള്ള ബില്‍ ടെക്ക്, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ കെ വി സരസ്വതി, കെ അനീശന്‍, കെ വി മായാകുമാരി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി അരുള്‍ എന്നിവര്‍ സംസാരിച്ചു.

 

date