Post Category
സെപ്തംബര്‍ 16 നു നടത്താനിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് സെപ്തംബര്‍ ഒമ്പതിലേക്കു മാറ്റി
സെപ്തംബര്‍ 16ന് നടത്താനിരുന്ന ഹയര്‍ സെക്കണ്ടറി, നോണ്‍വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അദ്ധ്യാപക നിയമന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) സെപ്തംബര്‍ ഒമ്പതിലേക്കു മാറ്റിയതായി എല്‍.ബി.എസ്. ഡയറക്ടര്‍ അറിയിച്ചു. വിജ്ഞാപനത്തിലെ മറ്റു വ്യവസ്ഥകളില്‍ മാറ്റമില്ല.
ഓണ്‍ലൈന്‍ അപേക്ഷകള്‍ ജൂലൈ മൂന്ന് വൈകിട്ട് അഞ്ചിനു മുമ്പ് എല്‍.ബി.എസ് സെന്ററില്‍ ലഭിക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജൂണ്‍ 30 അഞ്ചിന് മുമ്പായി പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ www.lbskerala.com , www.lbscentre.org എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും.
പി.എന്‍.എക്സ്.2397/18
date
- Log in to post comments