Skip to main content

ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ അല്പശി ഉത്സവം ആറാട്ട്; നഗരത്തിലെ സർക്കാർ ഓഫീസുകൾക്കുള്ള പ്രാദേശിക അവധി നവംബർ 11ന്

ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ ഈ വർഷത്തെ അല്പശി ഉത്സവം ആറാട്ടുമായി ബന്ധപ്പെട്ട് നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് തിങ്കളാഴ്ച (ഒക്ടോബർ 11) ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ പ്രാദേശിക അവധി എന്ന് സർക്കാർ കലണ്ടറിൽ അറിയിച്ചിരുന്നത് തിരുത്തി പൊതുഭരണവകുപ്പ് ഉത്തരവിറക്കി. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ അറിയിപ്പ് പ്രകാരം അല്പശി ഉത്സവം ആറാട്ട് നവംബർ 11ന് ആയതിനാലാണ് നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമുള്ള പ്രാദേശിക അവധി അടുത്തമാസം 11 എന്ന് തിരുത്തിയത്.

 

date