Skip to main content

ഇംഗ്ലീഷ് അദ്ധ്യാപക ഒഴിവില്‍ താത്കാലിക നിയമനം

നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിന്റെ നിയന്ത്രണത്തിലുള്ള ജിഐഎഫ്ഡി കണ്ടള എന്ന സ്ഥാപനത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ താല്‍ക്കാലിക അധ്യാപക തസ്തികയില്‍ ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, സെറ്റ്/ബി.എഡ്/പിഎച്ച്ഡി (ഹയര്‍ സെക്കണ്ടറി അദ്ധ്യാപക യോഗ്യത) തുടങ്ങിയവയാണ് വിദ്യാഭ്യാസ യോഗ്യത. അഭിമുഖത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 13 ന് രാവിലെ 10.30 ന് നേരിട്ട് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2222935. 

date