Skip to main content

അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു

 

 

ആലപ്പുഴ: കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണത്തിന് തുടക്കമായി. ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിപിന്‍ സി. ബാബു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹൈ- ടെക് അങ്കണവാടി നിര്‍മിക്കുന്നത്.

 

ചടങ്ങില്‍ കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് ഷാനി കുറുമ്പൊളില്‍ അധ്യക്ഷത വഹിച്ചു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്രീഹരി, മഞ്ജു ജഗദീഷ്, പഞ്ചായത്ത് അംഗങ്ങളായ അജയന്‍ അമ്മാസ്, എസ്. നസീം, മഠത്തില്‍ ബിജു, അനിത വാസുദേവ്, ശരത്, ശ്രീലത ശശി, രാധാമണി രാജന്‍, ടി. സഹദേവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജി പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

date