Skip to main content

ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍

വട്ടിയൂര്‍ക്കാവ് പോളിടെക്നിക്ക് കോളേജിലെ ഒന്നാം വര്‍ഷ ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 11) മുതല്‍ സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജില്‍ നടക്കും.

 

തിങ്കളാഴ്ച രാവിലെ 9ന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പട്ടികവര്‍ഗം, കുടുംബി, അനാഥര്‍, ടെക്സ്റ്റല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, വനിതാ പോളിടെക്നിക്ക് കോളജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ താല്‍പര്യമുള്ള ശ്രവണവൈകല്യമുള്ളവര്‍ എന്നിവര്‍ക്കും രാവിലെ 9.30ന് റാങ്ക് 8000 വരെയുള്ള എല്ലാ വിഭാഗക്കാര്‍ക്കുമാണ് സ്പോട്ട് അഡ്മിഷന്‍ നിശ്ചയിച്ചിരിക്കുന്നത്.  ഒക്ടോബര്‍ 12 രാവിലെ 9ന് റാങ്ക് 8001 മുതല്‍ 12000 വരെയുള്ള എല്ലാ വിഭാഗക്കാര്‍ക്കും പങ്കെടുക്കാം. ഒക്ടോബര്‍ 13 രാവിലെ 9ന്  റാങ്ക് 12001 മുതല്‍ 18000 വരെയുള്ള മറ്റ് പിന്നാക്ക സമുദായങ്ങള്‍, പട്ടികജാതി വിഭാഗക്കാര്‍; ഉച്ചയ്ക്ക് 12 ന് റാങ്ക് 18001 മുതല്‍ 20000 വരെയുള്ള പട്ടികജാതി വിഭാഗക്കാര്‍; ഉച്ചയ്ക്ക് 1 ന് സ്ട്രീം 2 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അംഗപരിമിതര്‍, കുടുംബി എന്നീ വിഭാഗത്തിലുള്ളവര്‍; ഉച്ചയ്ക്ക് 1.30 ന് സ്ട്രീം 2 റാങ്ക് 10000 വരെയുള്ള എല്ലാ വിഭാഗക്കാരും; ഉച്ചയ്ക്ക് 3.30 ന് സ്ട്രീം 2 റാങ്ക്  10001 മുതല്‍ 12000 വരെയുള്ള മറ്റ് പിന്നാക്ക സമുദായങ്ങള്‍, പട്ടികജാതി വിഭാഗക്കാര്‍ എന്നിവരും പങ്കെടുക്കേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് polyadmission.org, cpt.ac.in /0471 2360391.

date