Skip to main content

ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) കോഴ്സ്;  ഓപ്ഷന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ എഐസിടിഇ പുതിയതായി അനുവദിച്ച ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സായ സൈബര്‍ സെക്യൂരിറ്റിയില്‍ പ്രവേശനത്തിന്  ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 60 സീറ്റിലേക്കാണ് അഡ്മിഷന്‍. 30 സീറ്റ് മെറിറ്റും 30 സീറ്റ് മാനേജ്മെന്റുമാണ്.  കുറഞ്ഞ ചിലവില്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) കോഴ്സ് പഠനം ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ എഞ്ചിനീയറിംഗ്  കോളേജില്‍ മാത്രമാണ് നിലവില്‍ അവസരമുള്ളത്. 2013 മുതല്‍ ഈ മേഖലയില്‍ നിലവില്‍ എം.ടെക് കോഴ്സും കോളേജില്‍ നടത്തുന്നുണ്ട്.  കോഴ്സില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ എന്‍ട്രന്‍സ്  പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in യില്‍  കീം 2021 എന്ന ഏകജാലക സംവിധാനത്തില്‍ ഓണ്‍ലൈനായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം. അവസാനതീയതി  ഈ മാസം  ഒന്‍പതിന് വൈകിട്ട് അഞ്ച് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447778145, 9447402630, 0469-2677890, 0469-2678983, 8547005034,  എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ണലയശെലേ:  www.cek.ac.in  Email:  admissions@cek.ac.in

  ഇന്നത്തെ കാലഘട്ടത്തിനാവശ്യമായി രൂപാന്തരപ്പെട്ടിട്ടുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ അനിയന്ത്രിതമായ ഉപയോഗവും ഇന്റര്‍നെറ്റിന്റെ പഴുതുകളുള്ള പ്രവര്‍ത്തനവും മൂലം വ്യാപകമായി സൈബര്‍ ആക്രമണങ്ങളും സുരക്ഷിത അരക്ഷിതാവസ്ഥയും ഉണ്ടാകുന്നു. ഇതിനാല്‍ സൈബര്‍ സുരക്ഷാ അത്യന്താപേക്ഷിതമാകുകയും സൈബര്‍ സുരക്ഷയില്‍ / സൈബര്‍ ഫോറന്‍സിക്‌സില്‍ പ്രാവീണ്യം നേടിയവരുടെ ആവശ്യകത ദിവസേന പലമടങ്ങ് വര്‍ധിച്ചു വരുന്നതായും പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നു. സൈബര്‍ സുരക്ഷയില്‍/ ഫോറന്‍സിക്‌സില്‍ അധിഷ്ഠിതമായ കരിക്കുലവും സിലബസും തയ്യാറാക്കിയിട്ടുള്ള ഈ കോഴ്സ് ഈ മേഖലയില്‍ പ്രാവീണ്യം നേടുന്നതിന്  ഉപകാരമാകുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ടെക്നോളജി, ബാങ്കിങ്, ധനകാര്യസേവനം, ഇന്‍ഷുറന്‍സ് രംഗത്തുനിന്നുള്ള കമ്പനികളിലാണ് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ ആവശ്യം കുടുതലായിട്ടുള്ളത്. സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, സൈബര്‍ സെക്യൂരിറ്റി കോണ്‍സള്‍റ്റന്റ്, സൈബര്‍ സെക്യൂരിറ്റി ആര്‍ക്കിടെക്ട്, സൈബര്‍ സെക്യൂരിറ്റി ഡയറക്ടര്‍, പെനെട്രേഷന്‍ ടെസ്റ്റര്‍, സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റര്‍ തുടങ്ങി നിരവധി തൊഴില്‍ അവസരങ്ങളാണ് ഈ കോഴ്സ് മുഖേന ലഭിക്കുന്നത്.

date