Skip to main content

അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് പ്രവേശനം

അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ രണ്ടുവർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി (എഫ് ഡി ജി ടി) പ്രോഗ്രാമിലെ ഒഴിവുളള സീറ്റുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഉന്നതപഠനത്തിനുളള അർഹതയോടെ എസ്.എസ്.എൽ.സി. തത്തുല്യ യോഗ്യത / പ്രോഗ്രാം ജയിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല.
കോഴ്‌സിൽ പ്രധാനമായും വസ്ത്ര നിർമ്മാണം, അലങ്കാരം, രൂപകല്പന, വിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയമായ പരിശീലനം നൽകും. പരമ്പരാഗത വസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും. ഏറ്റവും നവീന രീതികൾ കേന്ദ്രീകരിച്ചുളള ഗാർമെന്റ് ഡിസൈനിങ്, മാനുഫാക്ചറിങ്, ഫാഷൻ ഡിസൈനിങ്, മാർക്കറ്റിങ് എന്നിവ കോഴ്സിന്റെ ഭാഗമാണ്. മാർക്കറ്റ് അനാലിസിസ്, സോഫ്റ്റ് സ്‌കിൽസ് ട്രെയിനിങ്, ആറ് ആഴ്ച നീണ്ടു നിൽക്കുന്ന പ്രായോഗിക പരിശീലനമായ ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകും.
അപേക്ഷാഫോമും പ്രോസ്പക്ടസും www.sitttrkerala.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്‌ട്രേഷൻ ഫീസ് 25 രൂപ എന്നിവ സഹിതം ഈ മാസം 23 ന് വൈകിട്ട് നാലിനുള്ളിൽ അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലോ നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിലോ സമർപ്പിച്ച് പ്രവേശനം നേടാം. അപേക്ഷാസമർപ്പണത്തിനും തുടർന്നുളള പ്രവേശന പ്രക്രിയയിലും കോവിഡ് 19 പ്രോട്ടോകോൾ പ്രകാരമുള്ള സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9074141036, 9895543647.
പി.എൻ.എക്സ്. 3747/2021
 

date