Skip to main content

വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (27,900-63,700) ഒരു ഒഴിവ്, ക്ലാർക്ക് (26,500-60,700) രണ്ട് ഒഴിവ്  എന്നിവയിലേക്ക് നിയമനം നടത്തുന്നു.
സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖാന്തരം അപേക്ഷിക്കണം. അപേക്ഷകൾ 30ന് വൈകിട്ട് 5ന് മുമ്പായി ലഭ്യമാക്കണം. വിലാസം: കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആജ്ഞനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം-695010, ഫോൺ: 0471-2720977.
പി.എൻ.എക്സ്. 3766/202

date