Skip to main content

ഗാന്ധിജയന്തി: ജില്ലയിൽ ലഹരിവിരുദ്ധ  ബോധവൽക്കരണത്തിനു തുടക്കം         

കോട്ടയം: ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി എക്‌സൈസ് വകുപ്പും വിമുക്തി മിഷനും ജില്ലാ റസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരുമാസം നീളുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിക്കു തുടക്കം.  

ജില്ലാതല ഉദ്ഘാടനം ചങ്ങനാശ്ശേരി ഇ.എം.എസ്. ടൗൺഹാളിൽ ജോബ് മൈക്കിൾ എം.എൽ.എ. നിർവഹിച്ചു. ചങ്ങനാശേരി നഗസഭാധ്യക്ഷ സന്ധ്യ മനോജ് അധ്യക്ഷത വഹിച്ചു. നഗരസഭാംഗം കെ.എം. നജിയ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ റ്റി.എ. അശോക് കുമാർ, വിമുക്തി മിഷൻ ജില്ലാ മാനേജർ സോജൻ സെബാസ്റ്റ്യൻ, റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികളായ കെ.എം. രാധാകൃഷ്ണപിള്ള, അഡ്വ. എം. മധുരാജ് എന്നിവർ പ്രസംഗിച്ചു.

 

date