ജില്ലാതല വായനദിന വാരാഘോഷത്തിന് വിപുലമായ പരിപാടികള്‍; ഉദ്ഘാടനം 19ന് തിരുവല്ലയില്‍
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ ശ്രീ.പി.എന്‍.പണിക്കരുടെ അനുസ്മരണാര്‍ഥം ജൂണ്‍ 19 വായന ദിനമായും 25 വരെ വായനാ വാരമായും ജില്ലയില്‍ ആചരിക്കും. വായനാദിന വാരാഘോഷത്തിന്‍റെ ജില്ലാതല ഉദ്ഘാടനം 19ന് രാവിലെ 10ന് തിരുവല്ല എംജിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പടയണി ആചാര്യന്‍ പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ രംഗത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രൊഫ. ജി. രാജശേഖരന്‍ നായരെയും ടി.എസ്. പൊന്നമ്മ ടീച്ചറെയും ചടങ്ങില്‍ ആദരിക്കും. തിരുവല്ല നഗരസഭാ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ് വായനദിന പ്രതിജ്ഞ ചൊല്ലും.
സാഹിത്യകാരന്‍ രവിവര്‍മ്മ തമ്പുരാന്‍ വായനദിന സന്ദേശം നല്‍കും. അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് പി.ടി. ഏബ്രഹാം, സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്. സുനില്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ഡ് കൗണ്‍സിലര്‍ എം.പി. ഗോപാലകൃഷ്ണന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് പ്രൊഫ.ടി.കെ.ജി.നായര്‍, സെക്രട്ടറി ആര്‍. തുളസീധരന്‍പിള്ള, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എം.കെ. ഗോപി, എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.ആര്‍. വിജയമോഹന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. സാബിര്‍ഹുസൈന്‍, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി.മാത്യു, കാന്‍ഫെഡ് ജില്ലാ പ്രസിഡന്‍റ് എസ്. അമീര്‍ജാന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം കെ.ആര്‍. സുശീല, എംജിഎം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പിടിഎ വൈസ് പ്രസിഡന്‍റ് പത്മകുമാര്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് റൂബി സി കുരുവിള, ഹെഡ്മിസ്ട്രസ് ജെസി എം. നൈനാന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ചടങ്ങില്‍ വിദ്യാര്‍ഥികള്‍ വായനാനുഭവം പങ്കുവയ്ക്കും. തുടര്‍ന്ന് പിആര്‍ഡിയുടെ സാഹിത്യ ഹ്രസ്വചിത്ര പ്രദര്‍ശനം നടക്കും.
വാരാഘോഷത്തിന്‍റെ ഭാഗമായി ജൂണ്‍ 19ന് രാവിലെ 10ന് ജില്ലയിലെ എല്ലാ സ്കൂളുകളിലും കോളജുകളിലും മറ്റ് വിദ്യാലയങ്ങളിലും പ്രത്യേക അസംബ്ലി ചേര്‍ന്ന് വായനാദിന പ്രതിജ്ഞ എടുക്കും. വിദ്യാലയങ്ങളില്‍ അക്ഷരമരം, കലാ മത്സരങ്ങള്‍, വായനാനുഭവം പങ്കുവയ്ക്കല്‍, കൈയെഴുത്ത് മാസിക തയാറാക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളെ പങ്കാളികളാക്കും. ഇതോടനുബന്ധിച്ച് ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല ക്വിസ് മത്സരവും യുപി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല ചിത്രരചന, ഉപന്യാസം, വായനാ മത്സരങ്ങളും വിദ്യാഭ്യാസ വകുപ്പിന്‍റെ സഹകരണത്തോടെ നടത്തും. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കും. സമാപന സമ്മേളനം 25ന് രാവിലെ 10ന് കോന്നി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിവര -പൊതുജന സമ്പര്‍ക്ക, വിദ്യാഭ്യാസ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍, സാക്ഷരതാ മിഷന്‍, കുടുംബശ്രീ, അക്ഷയ, കാന്‍ഫെഡ്, നെഹ്റു യുവകേന്ദ്ര തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വാരാചരണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി രക്ഷാധികാരിയും ജില്ലാകളക്ടര്‍ പി.ബി. നൂഹ് ചെയര്‍മാനും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് പ്രൊഫ.ടി.കെ.ജി നായര്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ പി. അജന്താകുമാരിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് പ്രൊഫ.ടി.കെ.ജി നായര്‍, സെക്രട്ടറി ആര്‍. തുളസീധരന്‍ പിള്ള, സാമൂഹിക പ്രവര്‍ത്തക ഡോ. എം.എസ്. സുനില്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ. ഗോപി, എസ്എസ്എ ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ.ആര്‍.വിജയമോഹന്‍, ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി. മാത്യു, കാന്‍ഫെഡ് ജില്ലാ പ്രസിഡന്‍റ് എസ്. അമീര്‍ജാന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.ശ്രീഷ്, ഐടി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ഉഷാകുമാരി, കെ.ആര്‍. സുശീല, എം.എസ്. ജോണ്‍, എസ്. മീരാസാഹിബ്, പി.ആര്‍.അനൂപ, ഗായത്രി കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി എന്‍പി 1542/18)
- Log in to post comments