Skip to main content

വലിയഴീക്കൽ പാലം ഈ വർഷം  തന്നെ തുറന്നു നൽകും - മന്ത്രി മുഹമ്മദ് റിയാസ്

 

ആലപ്പുഴ:  ആലപ്പുഴ- കൊല്ലം ജില്ലകളെ ബന്ധിപ്പിച്ച് കായംകുളം കായലിന് കുറുകേ നിർമിച്ച വലിയഴീക്കൽ പാലം ഈ വർഷം  തന്നെ തുറന്നു നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു.  പാലം സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരണത്തിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ നാലു മാസത്തിനിടെ ഇതുമായി ബന്ധപ്പെട്ട് രണ്ടു തവണ യോഗം ചേർന്നിരുന്നു. മഴയും കോവിഡും മൂലം പ്രവൃത്തികൾ അല്പം നീണ്ടു. ഈ പാലം തുറക്കുന്നത് ടൂറിസം മേഖലയ്ക്കും വിപുല സാധ്യതകൾ  ഒരുക്കും. ഇത് പ്രയോജനപ്പെടുത്തുന്നതിന് സർക്കാർ പരിശ്രമിക്കും - മന്ത്രി പറഞ്ഞു.

 എ.എം. ആരിഫ് എംപി, എം.എൽ.എമാരായ  രമേശ് ചെന്നിത്തല ,സി.ആർ. മഹേഷ് മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

date