Skip to main content

കുടുംബശ്രീ സി.ഡി.എസുകൾക്കുള്ള മൈക്രോക്രെഡിറ്റ് വായ്പ വിതരണോദ്ഘാടനം നിർവഹിച്ചു*

 

 

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന  കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിൽ മാനന്തവാടി നഗരസഭ കുടുംബശ്രീ സി.ഡി.എസുകൾക്കുള്ള മൈക്രോക്രെഡിറ്റ് വായ്പ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സി.കെ. രത്‌നവല്ലി നിർവഹിച്ചു. നഗരസഭ പരിധിയിലെ 23 കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കായി 1.52 കോടി രൂപയാണ് വായ്പ അനുവദിച്ചത്. അയൽക്കൂട്ടങ്ങൾക്കുള്ള വായ്പ വിതരണം സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ മാനന്തവാടി ഉപജില്ല മാനേജർ കെ. രവീന്ദ്രൻ നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി. വി. എസ് മൂസ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ വൽസ മാർട്ടിൻ, നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ, കുടുംബശ്രീ എം.ഡി.എം.സി വാസു പ്രദീപ്, കുടുംബശ്രീ സെക്രട്ടറി അജിത്ത്, മാനന്തവാടി

കെ.എസ്.ബി.സി.ഡി.സി സീനിയർ അസിസ്റ്റന്റ് ബിന്ദു വർഗീസ്, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ പി. എം. ഗിരിജ തുടങ്ങിയവർ  പങ്കെടുത്തു.

date