Skip to main content

ഹിന്ദി ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം

 

ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പിഎസ്സി അംഗീകരിച്ച കോഴ്സിന് മെറിറ്റ്, മാനേജ്മെന്റ് സീറ്റിലേക്ക് എസ്.എസ്.എൽ.സിയും 50 ശതമാനം മാർക്കിൽ രണ്ടാം ഭാഷ ഹിന്ദിയോടു കൂടിയുള്ള പ്ലസ്ടുവും ഉള്ളവർക്ക് അപേക്ഷിക്കാം. ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17-35. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും, മറ്റു പിന്നോക്കവിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. ഇ-ഗ്രാന്റ് വഴി പട്ടികജാതി മറ്റർഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. അവസാന തീയതി ഒക്ടോബർ 20. ഫോൺ: 04734-296496, 8547126028.

date