Skip to main content

ലോക മാനസികാരോഗ്യ ദിനം: ജില്ലാതല ഉദ്ഘാടനവും സെമിനാറും നടത്തി

 

ലോക മാനസികാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രമീള സി.വി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാംദാസ് എ വി മുഖ്യപ്രഭാഷണം നടത്തി. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവ ചേർന്ന് പുറത്തിറക്കിയ കരുതലോടെ ആരോഗ്യ കേരളം, ജീവിത ശൈലീ രോഗികൾക്കുള്ള ഭക്ഷണക്രമം എന്നീ ബോധവൽക്കരണ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ആരോഗ്യ വകുപ്പ് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാന ദാനം, കോവിഡ് ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായവരെ അനുമോദിക്കൽ ചടങ്ങ് എന്നിവയും നടന്നു.
ജില്ലാ പഞ്ചായത്ത് മെമ്പർ സജിത്ത് സി.ജെ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷൻ അനിൽ കുമാർ കെ, ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ രമണി കെ, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ ആൻഡ്  മീഡിയ ഓഫീസർ സയന എസ്, ജില്ലാ മാനസികാരോഗ്യ വിഭാഗം സൈക്യാട്രിക് സോഷ്യൽ വർക്കർ റിൻസ് മാണി എന്നിവർ സംസാരിച്ചു. ചെറുവത്തൂർ സാമുഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രമേഷ് ഡി.ജി സ്വാഗതവും ഹെൽത്ത് ഇൻസ് പെക്ടർ ഭവിത.കെ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന  ബോധവൽക്കരണ സെമിനാറിൽ മാനസികാരോഗ്യം എന്ന വിഷയത്തിൽ  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ജൂനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ശ്രീജിത്ത് കൃഷ്ണൻ, സ്ട്രസ് മാനേജ്‌മെന്റ് എന്ന വിഷയത്തിൽ അക്കര ഫൗണ്ടേഷൻ സെന്റർ ഫോർ ചൈൽഡ് ഡവലപ്‌മെൻറ് സെന്ററിലെ റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് റീമ .ബി. എസ് എന്നിവർ ക്ലാസെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ മാനസികാരോഗ്യ വിഭാഗം, ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ഒക്ടോബർ 10 ന് ലോക മാനസികാരോഗ്യ ദിനമായി ആചരിച്ച് വരുന്നു. മാനസികാരോഗ്യ രംഗത്തുള്ള സമഗ്ര മുന്നേറ്റം ലക്ഷ്യം വെച്ചാണ് ഈ ദിനം ലോകമെമ്പാടും ആചരിച്ച് വരുന്നത്. അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. ഈ സന്ദേശത്തെ ആസ്പദമാക്കി ജില്ലയിലെ മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളിലും വിവിധ ബോധവൽക്കരണ പരിപാടികൾ
 സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.

date