Skip to main content

സ്റ്റേജ് കാരിജുകളുടെ ടൈമിംഗ് കോൺഫറൻസ് 

തൃശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ നേതൃത്വത്തിൽ സ്റ്റേജ് കാരിജുകളുടെ ടൈമിംഗ് കോൺഫറൻസ് ഓൺലൈനായി നടത്തും. ഒക്ടോബർ 21ന് ഗുരുവായൂർ- എറണാകുളം റൂട്ട് ബസ് കെഎൽ 12 സി 3330യുടെ ഉച്ചയ്ക്ക് 2.30നും ഒക്ടോബർ 26ന് രാവിലെ 11 മണിക്ക് പീച്ചി - കൊടുങ്ങല്ലൂർ റൂട്ട് കെ എൽ 45 എൽ 3500, ഉച്ചയ്ക്ക് 2.30ന് കുണ്ടൂർ-മാള- കൊടുങ്ങല്ലൂർ കെ എൽ 07 എ എൻ 4311, ഒക്ടോബർ 27ന് രാവിലെ 11ന് ചാലക്കുടി-ആനാപ്പുഴ-ഗുരുവായൂർ കെ എൽ 04 പി 6670, ഉച്ചക്ക് 2.30ന് ഗുരുവായൂർ-എറണാകുളം സൗത്ത് കെ എൽ 46 എം 6300 എന്നീ വാഹനങ്ങൾക്കാണ് ടൈമിംഗ് കോൺഫറൻസ് നടത്തുക. ടൈം ഷീറ്റ്, ഫോൺ നമ്പർ, ഇമെയിൽ ഐഡി സഹിതം അപേക്ഷ സമർപ്പിച്ച എല്ലാവർക്കും നിശ്ചിത ടൈമിംഗ് കോൺഫറൻസിന് ഒരു ദിവസം മുൻപ് ഗൂഗിൾ മീറ്റിംഗ് ലിങ്ക് നൽകും. വിശദ വിവരങ്ങൾക്ക് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുമായി ബന്ധപ്പെടുക

date