Skip to main content
കാസർകോട് ജില്ലയിലെ ആദ്യ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് നഗരസഭയിലെ ഏഴാം  വാർഡിൽ നഗരസഭാ ചെയർ പേഴ്സൺ ടിവി ശാന്ത ഉദ്ഘാടനം ചെയ്തു. 

കുടുംബശ്രീ: ജില്ലയിലെ ആദ്യ ഓക്സിലറി യൂണിറ്റ് നീലേശ്വരത്ത്

 

 

കാസർകോട് ജില്ലയിലെ ആദ്യ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് നഗരസഭയിലെ ഏഴാം  വാർഡിൽ നഗരസഭാ ചെയർ പേഴ്സൺ ടിവി ശാന്ത ഉദ്ഘാടനം ചെയ്തു.   നിലവിലുള്ള കുടുംബശ്രീ സംവിധാനത്തിന്റെ സഹായ ഘടകമെന്ന നിലയ്ക്ക് ഓരോ വാർഡിലും പതിനെട്ടിനും നാല്പതിനും ഇടയിൽ പ്രായമുള്ള പരമാവധി അമ്പത് അംഗങ്ങളെ വീതം  ഉൾപ്പെടുത്തി രൂപീകരിക്കുന്ന യൂണിറ്റാണ് ഓക്സിലറി ഗ്രൂപ്പ്.  പട്ടേന ജനശക്തി ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. സുഭാഷ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ഡി. ഹരിദാസ് വിഷയാവതരണം നടത്തി. കൗൺസിലർമാരായ കെ. ജയശ്രീ , ഷംസുദ്ദീൻ അറിഞ്ചിറ, വി.വി.ശ്രീജ, ടി.വി ഷീബ, പി.പി. ലത എന്നിവർ സംസാരിച്ചു. മെംബർ സെക്രട്ടറി സി. പ്രകാശ് സ്വാഗതവും സി.ഡി.എസ് ചെയർ പേഴ്സൺ കെ. ഗീത നന്ദിയും പറഞ്ഞു.

date