Post Category
ഫാര്‍മസിസ്റ്റ് ഗ്രേഡ് II അഭിമുഖം
ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നമ്പര്‍: 529/19) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 2021 ഒക്ടോബര്‍ 20, 21, 22, 27, 28 തീയതികളില്‍ രാവിലെ 9.30 മുതല്‍ കോട്ടയം ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. പങ്കെടുക്കാന്‍ അര്‍ഹത നേടിയവര്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യക്തിഗത മെമ്മോ, വണ്‍ ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത തീയതിയിലും സമയത്തും നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കണം. അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.
(കെ.ഐ.ഒ.പി.ആർ 2337/21)
date
- Log in to post comments