Skip to main content

കനത്ത മഴ; ജില്ലയിൽ  10.31 കോടിയുടെ കൃഷിനാശം

 

 

ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ (ഒക്ടോബർ 17, 18, 19 ) കനത്ത മഴയിൽ 10.31 കോടിയുടെ കൃഷിനാശമുണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. കൃഷി വകുപ്പിൻ്റെ എഫ്.ഐ.ആർ അനുസരിച്ചാണ് നാശനഷ്ടം കണക്കാക്കിയിരിക്കുന്നത്. ആകെ 1, 442 കർഷകർക്കാണ് നഷ്ടം കണക്കാക്കിയിട്ടുള്ളത്.

 

1380 കർഷകരുടേതായി 673. 500 ഹെക്ടർ ഒന്നാംവിള നെൽകൃഷി നശിച്ചിട്ടുണ്ട്. 10.10 കോടി രൂപയുടെ നാശനഷ്ടമാണ് ഇതിലൂടെ കണക്കാക്കുന്നത്. രണ്ടാം വിള നെൽകൃഷിക്കായി തയ്യാറെടുക്കുന്ന 22 കർഷകരുടെ 9.500 ഹെക്ടറിലായി 14.25 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. 4. 400 ഹെക്ടറിലായി പന്തലിട്ടു വളർത്തുന്ന പച്ചക്കറിയിനത്തിൽ 13 കർഷകരുടേതായി 1.98 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. മറ്റ് പച്ചക്കറിയിനത്തിൽ 1.60 ലക്ഷം രൂപയുടെ നാശനഷ്ടം വിലയിരുത്തിയിട്ടുണ്ട്.

 

കേരകൃഷിയിനത്തിൽ 75000 രൂപയുടെയും ഇഞ്ചികൃഷിയിൽ 60000 രൂപയുടെയും വാഴകൃഷിയിൽ 1.64 ലക്ഷം രൂപയുടെയും നാശ നഷ്ടമാണ് വിലയിരുത്തിയിട്ടുള്ളത്.

 

ജില്ലയിൽ കഴിഞ്ഞ ജൂൺ ഒന്നുമുതൽ ഒക്ടോബർ 20 വരെയുള്ള കണക്കനുസരിച്ച് കനത്ത മഴയിൽ 61.46 കോടി രൂപയുടെ കൃഷിനാശമാണ്  ഉണ്ടായിരിക്കുന്നത്. മൊത്തം 10,430 കർഷകർക്കാണ് നഷ്ടം സംഭവിച്ചിട്ടുളളത്.

date