Post Category
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഫിഷറീസ്വകുപ്പ് നടപ്പിലാക്കിവരുന്ന സുഭിക്ഷകേരളം-ജനകീയമത്സ്യകൃഷി പദ്ധതിയില്‍ നടപ്പുവര്‍ഷം ഇടുക്കി ജില്ലക്ക് അനുവദിച്ച ഒരു യൂണിറ്റ 'മത്സ്യവിപണന കേന്ദ്രം' സ്ഥാപിക്കുന്നതിനായി കര്‍ഷക സഹകരണ സംഘങ്ങള്‍, മത്സ്യകര്‍ഷക ക്ലബ്ബുകള്‍ എന്നിവയില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഗ്രൂപ്പിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്ക്, ലെറ്റര്‍ പാഡ് എന്നിവയുടെ ശരിപകര്‍പ്പ് ഉള്ളടക്കം ചെയ്യേണ്ടതാണ്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം ഇടുക്കി, പൈനാവ് പി.ഒ, പിന് നമ്പര്‍-685603 എന്ന വിലാസത്തില്‍ ഒക്ടോബര്‍മാസം 27ന് മുമ്പായി ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 7012502923, 8156871619
date
- Log in to post comments