Skip to main content

സ്വാതന്ത്യത്തിന്‍റെ 75-ാം വാര്‍ഷികം; ക്വിസ് മത്സരം നടത്തി

ആലപ്പുഴ: സ്വാതന്ത്യത്തിന്‍റെ 75-ാം വാര്‍ഷികം- ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ക്വിസ് മത്സരം നടത്തി. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി രണ്ട് വിഭാഗങ്ങളിലായിരുന്നു മത്സരങ്ങള്‍. ഗ്രാമപഞ്ചായത്ത് തലത്തില്‍ വിജയിച്ചവര്‍ക്കായി 29ന് ബ്ലോക്ക് പഞ്ചായത്തുതല മത്സരം നടത്തും. നവംബര്‍ ഒന്നിനാണ് ജില്ലാതല മത്സരം. ജില്ലാ നോഡല്‍ ഓഫീസര്‍ സന്തോഷ് മാത്യൂ നേതൃത്വം നല്‍കി.

date