Skip to main content

പ്രീ മെട്രിക്ക് വിദ്യാഭ്യാസാനുകൂല്യം

 

ശുചീകരണ തൊഴിലിലും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതുമായ ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കള്‍ക്കുള്ള പ്രീ മെട്രിക്ക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ശുചീകരണ തൊഴിലില്‍/ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതുമായ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കളാണെന്നുള്ള പഞ്ചായത്ത്/നഗരസഭ സെക്രട്ടറിയുടെ സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസര്‍ക്ക് ഒക്‌ടോബര്‍ അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.

date