Skip to main content

വിജിലന്‍സ് വാരാഘോഷം ജില്ലാതല ഉദ്ഘാടനം ഇന്ന്

 

 

മലപ്പുറം വിജിലന്‍സ് ആന്‍ഡ് കറപ്ക്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ വിജിലന്‍സ് ബോധവത്ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 26) നടക്കും. മലപ്പുറം കാനറ ബാങ്ക് റീജിയനല്‍ ഓഫീസില്‍ നടക്കുന്ന പരിപാടി  രാവിലെ 10.30ന് പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്യും. കാനറബാങ്ക് റീജിയനല്‍ മാനേജര്‍ ഷീബ സഹജന്‍ അധ്യക്ഷനാവും. മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പി ഫിറോസ് എം.ഷഫീഖ് മുഖ്യപ്രഭാഷണവും ബോധവത്ക്കരണ ക്ലാസും നടത്തും. അഴിമതി വിരുദ്ധമനുഷ്യവകാശ ഫോറവും കനറാബാങ്ക് റീജിയനല്‍ ഓഫീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ ഒന്ന് വരെയാണ് ഇന്ത്യയില്‍ അഴിമതി വിരുദ്ധ വാരമായി ആചരിക്കുന്നത്.

date