Skip to main content

ഐ.ടി.ഐയില്‍ സീറ്റൊഴിവ്

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മരിയാപുരം ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള കാര്‍പ്പന്റര്‍  (ഒരു വര്‍ഷം) ട്രേഡില്‍ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പരിശീലനം സൗജന്യമാണ്. പരിശീലന കാലയളവില്‍ പഠനയാത്ര, സ്‌റ്റൈപന്റ്, ലംപ്സം ഗ്രാന്‍ഡ്, ഉച്ചഭക്ഷണം, യൂണീഫോം എന്നിവ ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 0471 2234230, 96052 35311.

date