Skip to main content

റിലയന്‍സ് ഇന്‍ഫോകോമില്‍ ഒഴിവ്: അഭിമുഖം-28 ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനമായ റിലയന്‍സ് ഇന്‍ഫോകോമിലെ ഏതാനും തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. പ്ലസ്ടു അല്ലെങ്കില്‍ ഡിപ്ലോമ(മിനിമം ഒരു വര്‍ഷം), ഡയറക്ട് സെല്ലിംഗില്‍ ആറുമാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. 15000 രൂപ പ്രതിമാസ വേതനത്തിനൊപ്പം ഡിഎയും, ടിഎയും ലഭിക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 28 ന് 11 മണിക്കു മുന്‍പായി പി.എം.ജി യിലെ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററില്‍ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

date